G

Author

Gramika Team

Published

June 23, 2026

 മെസിക്ക് ഇരട്ട ഗോള്‍: ഓസ്ട്രിയയെ തകര്‍ത്ത് അര്‍ജന്റീന

മെസിക്ക് ഇരട്ട ഗോള്‍: ഓസ്ട്രിയയെ തകര്‍ത്ത് അര്‍ജന്റീന

ലോകകപ്പില്‍ ഗ്രൂപ്പ് ജെയിലെ നിര്‍ണായക മല്‍സരത്തില്‍ മെസിയുടെ ഇരട്ട ഗോളില്‍ ഓസ്ട്രിയയെ തകര്‍ത്ത് അര്‍ജന്റീന. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. ആദ്യം പാഴാക്കിയ പെനാല്‍റ്റിക്ക് ഇരട്ട ഗോള്‍കൊണ്ടാണ് മെസി മറുപടി പറഞ്ഞത്. 38-ാം മിനിറ്റിലും ഇഞ്ചുറി ടൈമിന്‍റെ അഞ്ചാം മിനിറ്റിലുമായിരുന്നു മെസ്സിയുടെ തകര്‍പ്പന്‍ ഗോളുകൾ പിറന്നത്. ജയത്തോടെ 6 പോയിന്റോടെ അര്‍ജന്റീന ഗ്രൂപ്പില്‍ ഒന്നാമതമെത്തി. നോക്കൗട്ട് റൗണ്ടിലും കടന്നു. രണ്ടാം പകുതിയിൽ മികച്ച അവസരങ്ങൾ അർജന്റീനയ്ക്ക് ലഭിച്ചെങ്കിലും അവയൊന്നും മുതലാക്കാനായില്ല. 63–ാം മിനിറ്റിൽ മെസ്സിയുടെ രണ്ടാമത്തെ ഗോളിനുള്ള അവസരം പാഴായി. ബോക്സിനകത്തു നിന്നും മെസ്സി തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തിൽ പോസ്റ്റിന്റെ വലതു മൂലയിലൂടെ പുറത്തേക്ക് പോയി. 73-ാം മിനിറ്റിൽ മെസ്സി എടുത്ത കോർണർ കിക്ക് ബോക്സികത്തുവച്ച് നികോ ഗോൺസാലസ് പോസ്റ്റിലേക്ക് ഹെഡ് ചെയ്തെങ്കിലും പുറത്തേക്ക് തെറിച്ചു.85-ാം മിനിറ്റിലും അർജന്റീനയ്ക്ക് ലഭിച്ച മികച്ച അവസരം പാഴായി. ഇന്‍ജറി ടൈമിന്റെ അവസാന മിനിറ്റിലാണ് മെസിയുടെ രണ്ടാം ഗോള്‍ പിറന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ചരിത്രനേട്ടം കുറിച്ച് അര്‍ജന്റീയുടെ ലയണൽ മെസി. ഓസ്ട്രിയയ്ക്കെതിരായ മത്സരത്തിന്റെ 38-ാം മിനിറ്റിലായിരുന്നു മെസിയുടെ ചരിത്ര ഗോൾ. ബോക്സിന്റെ ഇടതുവിങ്ങിൽനിന്നു ഫക്കുന്തോ മെഡിന ക്രോസ് നൽകിയ പന്ത് സ്വീകരിച്ച മെസി കൃത്യമായി അത് ഗോള്‍ വലയിലെത്തിക്കുകയായിരുന്നു. ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ (16 ഗോൾ) എന്ന റെക്കോർഡ് ആണ് ലോകകപ്പിലെ 17–ാം ഗോളടിച്ച് മെസി മറികടന്നത്. 90+5 മിനിറ്റിലെ രണ്ടാം ഗോളോടെ മെസിയുടെ ലോകകപ്പിലെ ഗോൾനേട്ടം പതിനെട്ടായി.

Share Article