Local News

മെരുവമ്പായി പാലത്തിന് സമീപം പുഴയിൽ വീണ് വയോധിക മരിച്ചു. മരിച്ചത് മൂന്നാം പീടിക സഫ ക്വാർട്ടേഴ്സിലെ പി. ജമീല

N

Author

news desk

Published

October 20, 2026

 മെരുവമ്പായി പാലത്തിന് സമീപം പുഴയിൽ വീണ് വയോധിക  മരിച്ചു. മരിച്ചത് മൂന്നാം പീടിക സഫ ക്വാർട്ടേഴ്സിലെ പി. ജമീല

കൂത്തുപറമ്പിനടുത്ത് മെരുവമ്പായി പാലത്തിന് സമീപം പുഴയിൽ വീണ് വയോധിക മരിച്ചു. മൂന്നാം പീടിക സഫ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പി. ജമീല(70) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 11:30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. മെരുവമ്പായി പാലത്തിന് സമീപമുള്ള പുഴയിൽ വയോധിക വീണുകിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പുഴയിൽ നിന്ന് പുറത്തെടുത്ത ജമീലയെ നാട്ടുകാർ ഉടൻ തന്നെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് തുടർ അന്വേഷണം നടത്തിവരികയാണ്.

Share this article