മെഡൽ തിളക്കത്തിൽ കണ്ണൂർ സിറ്റി പോലീസ്: 10 പേർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
Author
Gramika Team
Published
August 17, 2026

കണ്ണൂർ: 2026 ലെ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കണ്ണൂർ സിറ്റി പോലീസ് ജില്ലാ പരിധിയിൽ നിന്ന് പത്ത് ഉദ്യോഗസ്ഥരാണ് ഇത്തവണത്തെ അഭിമാനകരമായ പുരസ്കാരത്തിന് അർഹരായത്. സേവന മികവ്, സമർപ്പണം, കൃത്യനിർവഹണത്തിലെ പ്രതിബദ്ധത എന്നിവ മുൻനിർത്തിയാണ് ഉദ്യോഗസ്ഥരെ ഈ നേട്ടത്തിനായി തെരഞ്ഞെടുത്തത്. കണ്ണൂർ സിറ്റി ഡിഎച്ച്ക്യുവിലെ റിസർവ് സബ് ഇൻസ്പെക്ടർ ബൈജു കുമാർ എ, ചൊക്ലി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സജിത്ത് കങ്കിയുള്ളത്തിൽ, കണ്ണൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ഗിരീശൻ ടി, കണ്ണൂർ സിറ്റി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിജേഷ് സി, തലശ്ശേരി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുരേഷ് ഇ എം, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേഷ് ടി, തലശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ് ടി, ചക്കരക്കൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ലിജു വി, കണ്ണൂർ സിറ്റി ഡിഎച്ച്ക്യുവിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഡ്രൈവർ നിതേഷ് സി എം, വിരമിച്ച സബ് ഇൻസ്പെക്ടർ പ്രദീപൻ എന്നിവരാണ് മെഡൽ നേടിയ ഉദ്യോഗസ്ഥർ.