Local News
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു
G
Author
Gramika Team
Published
July 18, 2026

തലശേരി:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷിക ദിനത്തിൽ തലശേരി തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. അദ്ദേഹത്തിൻ്റെ ഛായ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. മഞ്ഞോടിയിൽ നടന്ന ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ സി ടി സജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ രമേഷ് അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വിജയ കൃഷ്ണൻ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പി എൻ പങ്കജാക്ഷൻ, കെ ജിതേഷ്, ടി.രാജേന്ദ്രൻ, തച്ചോളി ബാബു എന്നിവർ സംബന്ധിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ പൊഞ്ഞാടൻ ലക്ഷ്മണൻ പി ലക്ഷ്മണൻ, ശിവദാസ് മാറോളി, കെ കെ ചന്ദ്രൻ, കെ.ചന്ദ്ര മോഹനൻ എന്നിവർ നേതൃത്വം നൽകി.