Local News

മുൻ ഡി വെ എഫ് ഐ നേതാവ് ടി. പുരുഷോത്തമൻ്റെ ചെമ്മീൻ കൃഷി ഷെഡ് അഞ്ജാതർ തീവച്ചു നശിപ്പിച്ചു

G

Author

Gramika Team

Published

July 23, 2026

മുൻ ഡി വെ എഫ് ഐ നേതാവ്  ടി. പുരുഷോത്തമൻ്റെ ചെമ്മീൻ കൃഷി ഷെഡ് അഞ്ജാതർ തീവച്ചു നശിപ്പിച്ചു

പയ്യന്നൂർ: പയ്യന്നൂരിൽ മുൻ ഡി വെ എഫ് ഐ നേതാവ് ടി. പുരുഷോത്തമൻ്റെ ചെമ്മീൻ കൃഷി ഷെഡ് അഞ്ജാതർ തീവച്ചു നശിപ്പിച്ചു. വി കുഞ്ഞികൃഷ്‌ണൻ എം.എൽ.എയെ അനുകൂലിക്കുന്നയാളാണ് ഇദ്ദേഹം. മുൻ സി പി എം ബ്രാഞ്ച് അംഗമാണ്. ടി. പുരുഷോത്തമൻ കണ്ടങ്കാളിയിലെ ഷെഡാണ് നശിപ്പിച്ചത്. ചെമ്മീൻ സൂക്ഷിക്കുന്ന കണ്ടെയ്‌നറുകളും കൃഷിക്ക് ആവശ്യമായ മറ്റു സാമഗ്രികളും പൂർണമായും കത്തിനശിച്ചു. ആദ്യം ബോംബെറിഞ്ഞ ശേഷം ഷെഡ്ഡിന് തീയിടുകയായിരുന്നുവെന്ന് ടി. പുരുഷോത്തമൻ ആരോപിച്ചു. തീവെച്ച സംഭവത്തിൽ പയ്യന്നൂർ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Share this article