Local News

മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് കെ പി സഹദേവന്‍ വിടവാങ്ങി .അന്ത്യം കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ.വിടവാങ്ങുന്നത് ആറര പതിറ്റാണ്ടിലേറെ കാലത്തെ പൊതു ജീവിതത്തിനൊടുവിൽ

N

Author

news desk

Published

October 23, 2026

 മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് കെ പി സഹദേവന്‍ വിടവാങ്ങി .അന്ത്യം കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ.വിടവാങ്ങുന്നത് ആറര  പതിറ്റാണ്ടിലേറെ കാലത്തെ   പൊതു ജീവിതത്തിനൊടുവിൽ

സി പി എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ട്രേഡ് യൂണിയന്‍ നേതാവുമായ കെ പി സഹദേവന്‍ അന്തരിച്ചു .വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.84 വയസ്സായിരുന്നു പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡിതെറുപ്പുകാരനായി ജീവിതമാരംഭിച്ച കെ പി സഹദേവൻ 18 ആമത്തെ വയസ്സിൽ ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചു കൊണ്ടായിരുന്നു ട്രേഡ് യൂണിയൻ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയാണ് സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു . 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ നിയോജക മണ്ഡലത്തിൽ കെ സുധാകരനെതിരെ മത്സരിച്ചുവെങ്കിലും വിജയിച്ചില്ല. കണ്ണോത്തുംചാലിലെ കുഞ്ഞിരാമന്റെയും കെ പി താലയുടെയും മകനാണ്. കണ്ണൂർ ടൗൺ സർവീസ് സഹകരണ ബാങ്ക് മാനേജർ ആയിരുന്ന എ കെ കൗസല്യ ആണ് ഭാര്യ. സജീവൻ, രാജീവൻ, ഷമീർ എന്നിവരാണ് മക്കൾ. ജസിത,പ്രീഷ്മ , സംയുക്ത എന്നിവർ മരുമക്കളാണ്. മൃതദേഹം വെള്ളിയാഴ്ച കണ്ണൂർ കക്കാട് കോർജാൻ സ്കൂളിന് പിറകിലെ വസതിയിലും ശനിയാഴ്ച രാവിലെ സിപിഎം ജില്ലാ ആസ്ഥാനമായ അഴീക്കോടൻ മന്ദിരത്തിലും വൈകുന്നേരം 3 മണി മുതൽ സിഐടിയു കണ്ണൂർ ജില്ലാ ആസ്ഥാനമായ സി കണ്ണൻ സ്മാരക മന്ദിരത്തിലും പൊതുദർശനത്തിന് വെക്കും. നാലുമണിക്ക് പയ്യാമ്പലത്ത് സംസ്ക്കരിക്കും.

Share this article