G
Author
Gramika Team
Published
July 10, 2026

മുക്കുപണ്ടം വില്‍ക്കാന്‍ എത്തിയ രണ്ടുപേര്‍ പോലീസിന്‍റെ പിടിയില്‍
ചക്കരക്കല്‍: മുക്കുപണ്ടം വില്‍ക്കാന്‍ എത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് മൊയ്തുപ്പാലം സ്വദേശികളായ പി.കെ.മുഹമ്മദ് റൈഹാന്‍, അബ്ദുല്‍ റാസിക്ക് എന്നിവരെയാണ് ചക്കരക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.14 ഗ്രാം തൂക്കമുള്ള വളയുമായാണ് ഇവര്‍ ജ്വല്ലറിയില്‍ എത്തിയത്. ജ്വല്ലറി ഉടമ ആദ്യം ഉരച്ചു നോക്കിയപ്പോള്‍ സ്വര്‍ണത്തിന്‍റെ രീതിയില്‍ തന്നെയായിരുന്നു. പിന്നീട് ഒരു കഷ്ണം മുറിച്ചു ടെസ്റ്റ് ചെയ്തപ്പോഴാണ് ചെമ്പുതകിടില്‍ സ്വര്‍ണം പൂശി കബളിപ്പിക്കാന്‍ കൊണ്ടു വന്നതാണെന്ന് മനസ്സിലായത്. ഉടന്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയും പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.