Latest News

മാലൂരിൽ പുലി കെണിയിൽ കുടുങ്ങി; മയക്ക് വെടിവച്ച് പിടികൂടി

G

Author

Gramika Team

Published

August 20, 2026

മാലൂരിൽ പുലി കെണിയിൽ കുടുങ്ങി; മയക്ക് വെടിവച്ച് പിടികൂടി

മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി. കെ.പി.ആർ നഗറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പുലിയെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് സംഘം പുലിയെ മയക്ക് വെടിവച്ച് പിടികൂടുകയായിരുന്നു. വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവൂത്തറിന്റെ നേതൃത്വത്തിലായിരുന്നു പുലിയെ മയക്ക് വെടി വച്ച് പിടികൂടിയത്

Share this article