Local News

മാങ്ങാട്ടിടത്ത് കൃത്യതാ കൃഷിയിലൂടെ റെഡ് ലേഡി പപ്പായ കൃഷി ആരംഭിച്ചു

G

Author

Gramika Team

Published

October 8, 2026

മാങ്ങാട്ടിടത്ത് കൃത്യതാ കൃഷിയിലൂടെ റെഡ് ലേഡി പപ്പായ കൃഷി ആരംഭിച്ചു

കുത്തുപറമ്പ് : മാങ്ങാട്ടിടം ആയിത്തറ തട്ടുപറമ്പിൽ കൃത്യതാ കൃഷി രീതിയിൽ റെഡ് ലേഡി പപ്പായ കൃഷി ആരംഭിച്ചു. വിജിൽ, വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. തുറന്ന സ്ഥലത്തെ കൃത്യതാ കൃഷി പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ. സന്ധ്യാലക്ഷ്മി പപ്പായ തൈകൾ നട്ട് കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൃഷിവകുപ്പ്, മാങ്ങാട്ടിടം പഞ്ചായത്ത് കൃഷിഭവൻ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരേക്കർ സ്ഥലത്ത് 500 റെഡ് ലേഡി പപ്പായ തൈകളാണ് കൃത്യതാ കൃഷി രീതിയിൽ നട്ടുപിടിപ്പിക്കുന്നത്. തുള്ളിനന സംവിധാനത്തിലൂടെ ചെടികൾക്ക് ആവശ്യമായ വെള്ളവും വളവും കൃത്യമായ അളവിൽ നൽകുന്നതാണ് ഈ കൃഷിരീതിയുടെ പ്രത്യേകത. പരമ്പരാഗത കൃഷിരീതികളെ അപേക്ഷിച്ച് കൃത്യതാ കൃഷിയിലൂടെ മൂന്ന് മുതൽ പത്തിരട്ടി വരെ വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. പപ്പായ കൃഷിക്ക് പുറമെ മൂന്ന് ഏക്കർ സ്ഥലത്ത് അവക്കാഡോ, ചെറുനാരങ്ങ, കപ്പ, നേന്ത്രവാഴ, റോബസ്റ്റ തുടങ്ങിയവയും ഇവർ കൃഷി ചെയ്യുന്നുണ്ട്. വിവിധ വിളകൾ ഉൾപ്പെടുത്തി കൃഷി വ്യാപിപ്പിക്കുന്നതിലൂടെ കാർഷിക വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഒ.ടി. രശ്മി അധ്യക്ഷത വഹിച്ചു. കെ. മനോജ് കുമാർ, ആർ. സന്തോഷ് കുമാർ, കെ. ശശി, ദിനേശൻ, ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Share this article