G

Author

Gramika Team

Published

July 10, 2026

മാങ്ങാട്ടിടം യുപി സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പ് സംഘടിപ്പിച്ചു

മാങ്ങാട്ടിടം യുപി സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പ് സംഘടിപ്പിച്ചു

കൂത്തുപറമ്പ്: മാങ്ങാട്ടിടം യു പി സ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് സംഘടിപ്പിച്ചു. സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയിലാണ് തെരഞ്ഞടുപ്പ് നടത്തിയത്. സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. നാല് പേരാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഒന്ന് മുതൽ 7 വരെ ക്ലാസ്സുകളിലെ 520 ഓളം വിദ്യാർത്ഥികളാണ് വോട്ട് രേഖപ്പെടുത്തിയത്. സ്കൗട്ട് & ഗൈഡ്സ് തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കി. സ്ഥാനാർത്ഥി പ്രഖ്യാപനം,നാമനിർദ്ദേശപത്രികാ സമർപ്പണം, പ്രചരണം തുടങ്ങി പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയിൽ എല്ലാ നടപടിക്രമങ്ങളും പാലിച്ചും ഇലക്ട്രോണിങ്ങ് വോട്ടിങ്ങ് മെഷീനുപയോഗിച്ചുമായിരുന്നു തെരഞ്ഞെടുപ്പ്. വിദ്യാർത്ഥികൾ തന്നെയായിരുന്നു പോളിങ്ങ് ഉദ്യോഗസ്ഥർ. പൊതു തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായിരുന്നു സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്. പി ധൻവിൻ ദേവിനെ സ്കൂൾ ലീഡറായും മിന്ന മറിയത്തെ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു. അധ്യാപകരായ കെ പ്രവിന,വി ഭാഗ്യ, എൻ പി ലിംഷ, പി വിനിഷ, സി കെ വിദ്യ തുടങ്ങിയവർ നേതൃത്വം നൽകി.

Share Article