Health

മഴക്കാലത്ത് ഇതൊക്കെ കഴിക്കാൻ പറ്റുമോ?

G

Author

Gramika Team

Published

August 6, 2026

മഴക്കാലത്ത് ഇതൊക്കെ കഴിക്കാൻ പറ്റുമോ?

മഴക്കാലത്ത് ഈർപ്പവും താപനിലയിലെ വ്യതിയാനവും കാരണം വൈറൽ, ബാക്ടീരിയൽ രോഗങ്ങളും ദഹനസംബന്ധമായ അസുഖങ്ങളും വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. ശുചിത്വവും പോഷകസമൃദ്ധവുമായ ഭക്ഷണരീതികളിലൂടെ രോഗസാധ്യത ഒരു പരിധിവരെ കുറയ്ക്കാനാകും. *മഴക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ 1.പുതുതായി പാകം ചെയ്ത ചൂടുള്ള ഭക്ഷണം കഴിക്കാൻ മുൻഗണന നൽകുക. 2.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്ന ശീലം വളർത്തുക. 3.ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. 4.ചൂടുള്ള സൂപ്പുകൾ ശരീരത്തിന് ഊഷ്മളത നൽകുകയും ജലാംശം നിലനിർത്തുകയും ചെയ്യും. 5.ഔഷധക്കഞ്ഞികൾ ദഹനത്തിന് സഹായകവും രോഗപ്രതിരോധത്തിന് ഗുണകരവുമാണ്. 6.ചെറുപയർ പോലുള്ള പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നു. 7.ചുക്ക് വെള്ളം ദഹനപ്രശ്നങ്ങൾ കുറയ്ക്കാനും ജലദോഷം തടയാനും സഹായകമാണ്. 8.ജീരകവെള്ളം ദഹനം മെച്ചപ്പെടുത്താനും വയറുസംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കാനും ഉപകരിക്കും. *ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ 1.വഴിയോരങ്ങളിൽ നിന്ന് ലഭിക്കുന്ന ശുചിത്വം ഉറപ്പില്ലാത്ത ഭക്ഷണങ്ങൾ. 2.ദീർഘനേരം തുറന്നുവെച്ച ഭക്ഷണങ്ങൾ. 3.തണുത്ത ഭക്ഷണങ്ങളും പാനീയങ്ങളും. 4.ഫ്രിഡ്ജിൽ ദീർഘനേരം സൂക്ഷിച്ച പഴയ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കുന്ന ശീലം. ഡോക്ടർമാർ പറയുന്നത് മഴക്കാലത്ത് ഭക്ഷ്യവിഷബാധ, വയറിളക്കം, ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി കണ്ടുവരാറുണ്ട്. അതിനാൽ ശുചിത്വമുള്ളതും പുതുതായി തയ്യാറാക്കിയതുമായ ഭക്ഷണം മാത്രം കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. പനി, വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ സ്വയം മരുന്ന് കഴിക്കാതെ ഡോക്ടറെ സമീപിക്കണം. ആരോഗ്യ നിർദേശം: മഴക്കാലത്ത് ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുന്നതാണ് രോഗപ്രതിരോധത്തിന്റെ ആദ്യപടി. ചെറിയ മുൻകരുതലുകൾ വലിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

Share this article