G

Author

Gramika Team

Published

June 16, 2026

മലയാളത്തിലേക്ക് ആര്യയുടെ മടങ്ങി വരവ്; 'അനന്തന്‍ കാട്' ട്രെയ്‌ലര്‍ പുറത്തിറങ്ങി

മലയാളത്തിലേക്ക് ആര്യയുടെ മടങ്ങി വരവ്; 'അനന്തന്‍ കാട്' ട്രെയ്‌ലര്‍ പുറത്തിറങ്ങി

'ടിയാന്‍' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന മലയാള ചിത്രം 'അനന്തന്‍ കാട്' സിനിമയുടെ ട്രെയ്ലര്‍ പുറത്ത്. ആക്ഷനും, ഡ്രാമയും സെന്റിമെന്റ്‌സും കലര്‍ന്ന ഒരു പക്കാ പൊളിറ്റിക്കല്‍ ചിത്രമാകും ഇതെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ ആര്യ നായകനായെത്തുന്ന ചിത്രമാണ് 'അനന്തന്‍ കാട്'. മുരളി ഗോപി, നിഖില വിമല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ മലയാളത്തിലും തമിഴിലുമാണ് ചിത്രമൊരുക്കുന്നത്. ജൂണ്‍ 25 നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത് എന്ന് ട്രെയ്ലര്‍ സമര്‍ത്ഥിക്കുന്നു. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തില്‍ എത്തുന്നത്.

Share Article