മലയാളത്തിലെ അടുത്ത ഫാന്‍റസി ത്രില്ലര്‍; 'വല്ലി' ടൈറ്റിൽ പോസ്റ്റർ എത്തി
Author
Gramika Team
Published
September 1, 2026

പത്മരാജൻ രതീഷ്, ഷോബി തിലകൻ, അശ്വതി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷബീർ ബി എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വല്ലി എന്ന ഫാന്റസി ത്രില്ലർ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പ്രാണ ക്രിയേഷൻസിന്റെ ബാനറിൽ രജിത് എസ് കഥയെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബിനോജ് കുളത്തൂർ, കുമാർ സേതു, പ്രസാദ് മുഹമ്മ, ഭദ്ര വെങ്കിടേശ്, ബെന്നി ജോൺ, അരുൺ സോൾ, ജയറാം, ശോഭ, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. രഞ്ജിത് മുരളി ചായാഗ്രഹണം നിർവ്വഹിക്കുന്നു. രാജേഷ് ട്വിങ്കിൽ, രതീഷ് ചന്ദ്രൻ ചേപ്പാട് എന്നിവർ എഴുതിയ വരികൾക്ക് ഷാ ബ്രോസ്, ടോണി വിൽസൺ എന്നിവർ ചേർന്ന് സംഗീതം പകരുന്നു. സരിത രാജീവ്, പ്രസൂന, ടോണി വിൽസൻ എന്നിവരാണ് ഗായകർ. ലൈൻ പ്രൊഡ്യൂസർ പ്രദീപ് എൻ സൗപർണിക (യുഎസ്എ), എഡിറ്റിംഗ് പ്രശോഭ് ശേഖരൻ, പശ്ചാത്തല സംഗീതം ടോണി വിൽസൺ, ഓഡിയോഗ്രാഫി വിഷ്ണു വി എൻ, ആർട്ട് മുത്തു, കോസ്റ്റ്യൂംസ് മുരളി മലയം, കളറിസ്റ്റ് ബെൻ കാച്ചിപ്പിള്ളി, വിഎഫ്എക്സ് വിനു രാമകൃഷ്ണൻ, പോസ്റ്റർ ഡിസൈൻ ഭരത് വിനു, കൊറിയോഗ്രഫി നീതു ലാൽ. തിരുവനന്തപുരത്തും കൊല്ലത്തുമായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പി ആർ ഒ- എ എസ് ദിനേശ്.