G

Author

Gramika Team

Published

February 20, 2026

മലബാർ കാൻസർ സെന്ററിന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന്റെ 1.01 കോടിയുടെ സി.എസ്.ആർ സഹായം

മലബാർ കാൻസർ സെന്ററിന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന്റെ 1.01 കോടിയുടെ സി.എസ്.ആർ സഹായം

തലശേരി: മലബാര്‍ കാന്‍സര്‍ സെന്‍ററിന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന്‍റെ 1.01 കോടിയുടെ സി.എസ്.ആര്‍ സഹായം. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന്‍റെ സി.എസ്.ആര്‍ പദ്ധതിയായ സഞ്ജീവനിയുടെ ഭാഗമായാണ് സഹായം നല്‍കിയത്. മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി ആവശ്യമായ ട്രാന്‍സ്പ്ലാന്‍റ് ഇമ്മ്യൂണോളജി ലാബ് സജ്ജീകരിക്കുന്നതിനായാണ് 1.01 കോടി രൂപ മൂല്യമുള്ള ഉപകരണങ്ങള്‍ കൈമാറിയത്. സെന്ററിന്റെ അക്കാദമിക് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന്റെ പ്രതിനിധികൾ ഉപകരണങ്ങൾ സെന്റർ ഡയറക്ടർ ഡോ. ബി.സതീശന്  കൈമാറി. ചടങ്ങിൽ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡിന്റെ റീജിയണൽ മാനേജർ എം. വരദരാജൻ . അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് റീജിയണൽ മാനേജർ പി.വി. ശശീന്ദ്രൻ, റീജിയണൽ ഹെഡ്  ഗോണ്ടി യമുന, ഏരിയ മാനേജർ  സജീഷ് ബാബു കെ, ഡോ. ചന്ദ്രൻ കെ. നായർ, ഡോ. മോഹൻദോസ് എം, ഡോ. പാർഥിപൻ. ആർ, ഡോ. സിതാര അരവിന്ദ്,  പി.കെ. സുരേഷ്, ടി. അനിത . എന്നിവർ സംബന്ധിച്ചു..

Share Article