Local News
മദ്രസ വിദ്യാർത്ഥിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം
G
Author
Gramika Team
Published
July 18, 2026

പാനൂർ: ചമ്പാട് മദ്രസ വിദ്യാർത്ഥിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മദ്രസയിലേക്ക് സൈക്കിളിൽ പോകുന്നതിനിടെയാണ് തെരുവുനായക്കൂട്ടം വിദ്യാർത്ഥിയെ ആക്രമിക്കാൻ ശ്രമിച്ചത്. ചമ്പാട് വെസ്റ്റ് യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും, എഴുത്തുപള്ളി ഒ.പി. ഉസ്മാന്റെ മകനുമായ സുന്നൂറെയ്ൻ ആണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.