Local News

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എ.എസ്.ഐക്ക് സസ്പെന്‍ഷന്‍

G

Author

Gramika Team

Published

September 24, 2026

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എ.എസ്.ഐക്ക് സസ്പെന്‍ഷന്‍

കണ്ണൂര്‍: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ എ.എസ്.ഐക്ക് സസ്പെന്‍ഷന്‍. ഈ മാസം 21 ന് രാത്രി 12 മണിയോടെയായിരുന്നു സംഭവം. കണ്ണൂര്‍ കണ്ണോത്തുചാലില്‍ വെച്ചാണ് അപകടമുണ്ടായത്. മദ്യപിച്ച് ലക്കുകെട്ട് എ എസ് ഐ രജിത്ത് ഓടിച്ച കാര്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്നവരെ ഇടിക്കുകയായിരുന്നു. സമീപത്തെ റസ്റ്റോറന്‍റില്‍ ജോലി ചെയ്യുന്ന ഒരു യുവതിക്കും രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോവുകയായിരുന്നു. പരിക്കേറ്റ ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സംഭവത്തിലാണ് രജിത്തിനെ സസ്പെന്‍ഡ് ചെയ്തത്.

Share this article