Local News

മത്സ്യം, ഇറച്ചി വിപണന സ്ഥാപനങ്ങളിൽ പരിശോധനയുമായി നഗരസഭ

G

Author

Gramika Team

Published

July 23, 2026

മത്സ്യം, ഇറച്ചി വിപണന സ്ഥാപനങ്ങളിൽ പരിശോധനയുമായി നഗരസഭ

കൂത്തുപറമ്പ്: മത്സ്യം,ഇറച്ചി വിപണന സ്ഥാപനങ്ങളിൽ പരിശോധനയുമായി കൂത്തുപറമ്പ് നഗരസഭ ആരോഗ്യ വിഭാഗം. ശുചിത്വം ഉറപ്പാക്കുന്നതിന്റ ഭാഗമായായിരുന്നു പരിശോധന. പത്തോളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കൂത്തുപറമ്പ് നഗരസഭ ആരോഗ്യ വിഭാഗം, ശുചിത്വ മാലിന്യ നിർമ്മാർജ്ജന സ്‌ക്വാഡ് എന്നിവ സംയുക്തമായി സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായാണ് ബുധനാഴ്ച പരിശോധന നടത്തിയത്. ക്ലീൻസിറ്റി മാനേജർ കെ.സി.ലതീഷിന്റെ നേതൃത്വത്തിൽ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിജോയി കുമാർ, പി.സുബിൻ, അഞ്ജു ജോർജ്ജ്, പി.കെ.സജിത എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. നിർമ്മലഗിരി മുതൽ പൂക്കോട് വരെയുള്ള ഭാഗത്തെ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. നഗരസഭ മാർക്കറ്റിലെ സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഏഴ് സ്ഥാപനങ്ങളിൽ നിയമ ലംഘനം കണ്ടെത്തി.15000 രൂപ പിഴ ചുമത്തി. ഒരാഴ്ചയ്ക്കകം ന്യൂനതകൾ പരിഹരിക്കാൻ നോട്ടീസ് നൽകുകയും ചെയ്തായി കെ.സി.ലതീഷ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

Share this article