മട്ടന്നൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
Author
Gramika Team
Published
August 17, 2026

മട്ടന്നൂർ: മട്ടന്നൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മട്ടന്നൂർ ഇല്ലം ഭാഗം സ്വദേശി ശ്രവണാണ് മരിച്ചത്. അപകടത്തിൽ ശ്രാവൺ ടൂറിസ്റ്റ്ബസിനടിയിൽപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മട്ടന്നൂർ അയ്യല്ലൂർ റോഡിൽ പുലിയങ്ങോട് വച്ചായിരുന്നു അപകടം. ശിവപുരം ഭാഗത്തെക്ക് ഇരു ചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ശ്രാവൺ അതേ ദിശയിൽ തന്നെ പോവുകയായിരുന്ന ടൂറിസ്റ്റ് ബസിനടിയിൽപ്പെടുകയായിരുന്നു. ബസ്സിനടിയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ ശ്രാവണിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.മട്ടന്നൂർ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി. കാസർക്കോട് ഗവ.പോളിടെക്നിക്ക് കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയാണ് ശ്രാവൺ. ഇല്ലംഭാഗത്തെ വലിയവളപ്പിൽ വീട്ടിൽ എം.വിനോദ്-ഷെറി ദമ്പതികളുടെ മകനാണ് ശ്രാവൺ. സഹോദരൻ: ശ്രീദേവ് സഹോദരനാണ്.