Local News
മട്ടന്നൂരിൽ തൂഫാൻ പരിശോധനയിൽ ഒരാൾ അറസ്റ്റിൽ
G
Author
Gramika Team
Published
October 5, 2026

മട്ടന്നൂർ: മട്ടന്നൂരിൽ തൂഫാൻ പരിശോധനയിൽ ഒരാൾ അറസ്റ്റിൽ.പള്ളിക്കുന്ന് സ്വദേശി എ പി നിസാമാണ് പോലീസിന്റെ പിടിയിലായത്.ഇയാളിൽ നിന്നും 153.379 ഗ്രാം എംഡിഎംഎ യും പിടികൂടി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് എ പി നിസാം പിടിയിലായത്. കണ്ണൂർ ഡാൻസാഫിന്റ ചുമതലയുള്ള നാർക്കോട്ടിക്ക്സെൽ എസ് ഐ ജെ ഷജീമും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ പാലോട്ട്പള്ളിയിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇയാളെ പരിശോധിച്ചതിൽ നിന്നുമാണ് എംഡിഎംഎ ശേഖരം പിടികൂടിയത്.ഇയാൾ വില്പനക്കായാണ് എംഡിഎംഎ കൈവശം വച്ചതെന്നാണ് സൂചന. സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.