Local News

മട്ടന്നൂരിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം.

G

Author

Gramika Team

Published

July 18, 2026

മട്ടന്നൂരിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം.

മട്ടന്നൂർ: നഗരസഭയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം. പരിപാടി കൂത്ത്പറമ്പ് എ സി പി സിബി ടോം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കൈവരിച്ച 350 ഓളം വിദ്യാർത്ഥികളെയാണ് ആദരിച്ചത്. മട്ടന്നൂർ നഗരസഭയിലെ എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് വിജയോത്സവം 2026 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നഗരസഭയും നഗരസഭ ലൈബ്രറിയും ചേർന്ന് അനുമോദിച്ചത്. നഗരസഭ ചെയർമാൻ എൻ ഷാജിത്ത് അധ്യക്ഷനായി. വൈസ് ചെയർപേഴ്സൻ ഒ പ്രീത, സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻമാരായ വി കെ സുഗതൻ, പി ശ്രീനാഥ്, കെ മജീദ്, പി പ്രസീന, പി അനിത, കൗൺസിലർമാരായ എ.മധുസൂദനൻ, പി രാഘവൻ,പി .പി അബ്ദുൾ ജലീൽ, ഹെഡ് മിസ്ട്രസ് കെ എം ബിന്ദു, മുരളീധരൻ, ശിവപ്രസാദ് പെരിയച്ചൂർ, മുനിസിപ്പൽ സെക്രട്ടറി പി എൻ അനീഷ്, ജിഷ എന്നിവർ സംസാരിച്ചു.

Share this article