Local News

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയാളെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി

G

Author

Gramika Team

Published

October 5, 2026

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയാളെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി

തലശ്ശേരി: റെയിൽവെ സ്റ്റേഷന് സമീപത്തെ റെയിൽവ്യൂ  ജുമാമസ്ജിദിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തി യാളെ മണിക്കൂറുകൾക്കകം തലശ്ശേരി പോലീസ് പിടികൂടി. കടന്നപ്പള്ളി ചന്തപ്പുരയിലെ ചുള്ളിയോടൻ  പോട്ടിച്ചി സൈഫുദീനാണ് പിടിയിലായത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 11-20 ഓടെയാണ് ദണ്ഡാരം കുത്തിത്തുറന്ന് 10,000 രൂപയോളം  ഇയാൾ മോഷ്ടിച്ചിരുന്നത്. മസ്ജിദ് പരിപാലന കമ്മിറ്റി സിക്രട്ടറി വി.കെ. റഫീഖിന്റെ പരാതിയിൽ കേസെടുത്ത തലശേരി പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷണ ദൃശ്യം ഇവിടത്തെ സി.സി.ടി.വി ക്യാമറയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞതോടെ സമീപ സ്ഥലത്തെ ബാറുകൾ നിരീക്ഷിച്ചു ഇതിനിടയിലാണ് പള്ളൂർ പന്തക്കൽ ഭാഗത്തെത്തിയ സൈഫുദ്ദീൻ ഞായറാഴ്ച വൈകിട്ടോടെപോലീസ് പിടിയിലായത്.

Share this article