‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ നാളെ തിയറ്ററുകളില്‍
Author
Gramika Team
Published
August 20, 2026

അടിമുടി ഫൺ മൊമന്‍സുമായി നിവിന്‍ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ നാളെ തിയറ്ററുകളില്‍ എത്തും. ഗിരീഷ് എ ഡി ആണ് ചിത്രത്തിന്‍റെ സംവിധാനം. ജസ്റ്റിൻ, ആഷ്‍ലി എന്നീ കഥാപാത്രങ്ങളായാണ് നിവിനും മമിതയും ചിത്രത്തിലെത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ രസകരമായ മുഹൂർത്തങ്ങളിലൂടെ കഥ പറയുന്ന ഗിരീഷ് എ ഡി ചിത്രത്തിൽ നായകനായി നിവിൻ പോളി എത്തുമ്പോൾ ഈ ഓണത്തിന് കുടുംബങ്ങൾ ഒന്നായി ബത്‌ലഹേമിലേക്ക് ടിക്കറ്റെടുക്കുമെന്ന് തന്നെ ഉറപ്പിച്ച് പറയാം. അടുത്തിടെ പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റിന്‍റെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനസ്സറിഞ്ഞ് ചിരിക്കാനുള്ള ഒട്ടേറെ മുഹൂർത്തങ്ങളുമായി ടോട്ടൽ ഫൺ റൈഡാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കിയ സൂചന. ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകൻ. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുകയുണ്ടായത്.