Local News
ബാവോട് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു
G
Author
Gramika Team
Published
September 28, 2026

പെരളശ്ശേരി: പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാർഡായ ബാവോട് ഈസ്റ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബാവോട് ഈസ്റ്റ് യു.പി. സ്കൂളിൽ സജ്ജമാക്കിയ രണ്ട് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ വാർഡിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി സുരേഷ് ബാബു തണ്ടാരത്തിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്.