Local News

ബാവോട് ഈസ്റ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി

G

Author

Gramika Team

Published

September 28, 2026

ബാവോട് ഈസ്റ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി

പെരളശ്ശേരി: പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാർഡായ ബാവോട് ഈസ്റ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. തിങ്കളാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6 വരെയായായിരുന്നു വോട്ടെടുപ്പ്. വോട്ടെണ്ണൽ ചൊവ്വാഴ്ച നടക്കും. വാർഡ് അംഗമായിരുന്ന യുഡിഎഫിലെ സുരേഷ് ബാബു തണ്ടാരത്തിന്റെ മരണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ബാവോട് ഈസ്റ്റ് യുപി സ്കൂളിൽ സജ്ജമാക്കിയ രണ്ട് ബൂത്തുകളിലായായിരുന്നു വോട്ടെടുപ്പ്. കനത്ത പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. ആകെ 1393 വോട്ടർമാരാണ് ഉണ്ടായിരുന്നത്. വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പെരളശ്ശേരി പഞ്ചായത്ത് ഓഫീസുകളിൽ നടക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ബാബു തണ്ടാരത്തിൽ വിജയിച്ച് എൽഡിഎഫിൽ നിന്നും വാർഡ് പിടിച്ചെടുത്തത്. അന്ന് യുഡിഎഫിന് 530 വോട്ടും എൽഡിഎഫിന് 517 വോട്ടും ബിജെപിക്ക് 87 വോട്ടുമാണ് ലഭിച്ചിരുന്നത്.

Share this article