Local News

ബാങ്ക് സമരം പിൻവലിച്ചു: ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും

G

Author

Gramika Team

Published

September 28, 2026

ബാങ്ക് സമരം പിൻവലിച്ചു: ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും

ന്യൂഡൽഹി: ഇന്ന് മുതൽ 30 വരെ രാജ്യവ്യാപകമായി നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു. ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് സമരം താൽക്കാലികമായി മാറ്റിവച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് തീരുമാനമായത്. ബാങ്കുകളിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുന്നതിനായി, ശനിയാഴ്ചകൾ അവധിയായി പ്രഖ്യാപിക്കുന്ന വിഷയം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപീകരിക്കാൻ യോഗത്തിൽ ധാരണയായി. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ, വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഈ സമിതി എല്ലാ സാധ്യതകളും പരിശോധിക്കും. ബാക്കി പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. സമരം പിൻവലിച്ചതോടെ ഇന്ന് രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ സാധാരണ നിലയിൽ തുടരും.

Share this article