ബസ് കണ്ടക്ടർക്ക് മർദ്ധനം
Author
Gramika Team
Published
August 17, 2026

കൂത്തുപറമ്പ്: പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺസ്റ്റാർ ബസ്സിലെ കണ്ടക്ടർ കൂത്തുപറമ്പ് തൃക്കണ്ണാപുരം സ്വദേശി രാഘവൻ വാഴവളപ്പിലിനാണ് മർദ്ധനമേറ്റത്. മർദ്ധിച്ച യാത്രക്കാരനായ പാനൂർ വൈദ്യർ പീടികയിലെ തട്ടിൽ പാറ ഹൗസിൽ രമീഷിനെ കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ കൂത്തുപറമ്പ് പാറാലിൽ വച്ചാണ് സംഭവം. കൂത്തുപറമ്പിൽ നിന്നും പാനൂരിലേക്ക് പോവുകയായിരുന്നു ബസ്സ്. കൂത്തുപറമ്പിൽ നിന്നും കയറിയ യാത്രക്കാരനായ യുവാവ് കണ്ടക്ട റോട് ഗൂഗിൾ പേ ഉണ്ടോ എന്ന് ചോദിച്ചു. കണ്ടക്ടർ ഇല്ലെന്ന് പറഞ്ഞയുടൻ യുവാവ് അസഭ്യ പറയുകയും കണ്ടക്ടറെ മർദ്ധിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച ഡ്രൈവർക്കും ഭിന്നശേഷിക്കാരനായ ഒരു യാത്രക്കാ രനും ഇയാളെ കീഴ്പെടുത്താൻ ശ്രമിച്ച നാട്ടുകാരിൽ ചിലർക്കും മർദ്ധനമേറ്റു. വിവരമറിഞ്ഞ് കൂത്തുപറമ്പ് എസ് ഐ സനത് എൻ പ്രദീപിന്റെ നേതൃത്വത്തിൽ പോലീസെത്തി രമീഷിനെ കസ്റ്റഡിയിലെടുത്തു. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിദേയനാക്കി. മദ്യത്തിന്റേയോ മറ്റെന്തോ ലഹരിയുടേയോ പുറത്താണ് ഇയാൾ അക്രമം നടത്തിയതെന്നാണ് സംശയിക്കുന്നതതെന്ന് എസ് ഐ പറഞ്ഞു. മർദ്ധനമേറ്റ കണ്ടക്ടറെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദക്ത ചികിത്സയ്ക്കായി തലശ്ശേയിലെ ആശുപത്രിയിലേക്ക് മാറ്റി.