'ബത്ലഹേം കുടുംബ യൂണിറ്റ്' പുതിയ പോസ്റ്റർ പുറത്തിറങ്ങി
Author
Gramika Team
Published
August 13, 2026

നിവിന്‍ പോളി, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ബത്ലഹേം കുടുംബ യൂണിറ്റിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. നിവിനും മമിതയും ആണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് പിഎച്ച്എഫ് നേടിയിട്ടുണ്ട്. ഓണത്തിന് ഒരാഴ്ച മുന്‍പേ ഓഗസ്റ്റ് 21 ന് ചിത്രം തിയറ്ററുകളില്‍ എത്തും. റൊമാന്റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രം ഇക്കുറി ഓണത്തിന് തിയറ്ററുകളിൽ ചിരിമേളം തീർക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകൻ. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെയാണ് ഗിരീഷ് എ ഡി ശ്രദ്ധ നേടിയത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്.