Sports
ഫ്രാൻസിനെ തകർത്ത് ലോകകപ്പ് ഫൈനലിൽ സ്പെയിൻ
G
Author
Gramika Team
Published
July 15, 2026

ഏത് പ്രതിരോധവും വിറപ്പിക്കാനുള്ള കെൽപ്പുണ്ടെന്ന ഫ്രഞ്ച് പടയുടെ ആത്മവിശ്വാസം. എംബാപ്പെയും ഡെംബെലെയും ഒലീസെയുമടങ്ങുന്ന ട്രിപ്പിൾ എഞ്ചിന്റെ കരുത്ത്...ഈ ഫ്രാൻസിനെ ആര് തടയുമെന്ന ചോദ്യത്തിന് ലോകകപ്പിലെ ആദ്യ സെമി ഫൈനൽ വിസിൽ മുഴങ്ങി മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ ഉത്തരം നൽകി, ലൂയിസ് ഫുയെന്റെയുടെ സംഘം. നല്ല ഒന്നാന്തരം പൂട്ടൊരുക്കിയപ്പോൾ ലോകഫുട്ബോളിലെ സൂപ്പർതാരനിര പാടെ നിറംമങ്ങി. ഫ്രഞ്ച് പ്രതിരോധക്കോട്ട പൊളിച്ച് സ്പെയിൻ നിറയൊഴിച്ചത് രണ്ടുതവണ. പേരുകേട്ട ഫ്രഞ്ച് മുന്നേറ്റനിരയെ അക്ഷരാർഥത്തിൽ പൂട്ടിസ്പെയിൻ ലോകകപ്പ് ഫൈനൽ ടിക്കറ്റെടുത്തു. ഇംഗ്ലണ്ട്-അർജന്റീന രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ സ്പെയിനിന്റെ എതിരാളികൾ.