Local News

പ്ലാസ്റ്റിക് ആവരണമുള്ള നിരോധിത പേപ്പർ കപ്പുകൾ പിടിച്ചെടുത്തു

G

Author

Gramika Team

Published

August 22, 2026

പ്ലാസ്റ്റിക് ആവരണമുള്ള നിരോധിത പേപ്പർ കപ്പുകൾ പിടിച്ചെടുത്തു

മാഹി: തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഹെക്സാ സൂപ്പർമാർക്കറ്റിൽ നിന്നും പ്ലാസ്റ്റിക് ആവരണമുള്ള നിരോധിത പേപ്പർ കപ്പുകൾ പിടിച്ചെടുത്തു. നെസ്കഫേയുടെ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നെസ്കാഫ് എന്ന് പ്രിൻറ് ചെയ്ത 13500 കപ്പുകൾ ആണ് ജില്ലാ എൻഫോഴ്സ് മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്ത് 10000 രൂപ പിഴ ചുമത്തിയത്.  വിപണനാനുമതിയുള്ള ബയോ പേപ്പർ കപ്പുകളിൽ ക്യു ആർ കോഡ് രൂപത്തിൽ കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിൻ്റെ സർട്ടിഫിക്കറ്റ്, ഉൽപാദന തീയതി, ബാച്ച് നമ്പർ, മാർക്കറ്റിംഗ് ഏജൻസിയുടെ വിവരങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. പക്ഷേ വ്യാജ ക്യാരിബാഗ് പോലെ തന്നെ യഥാർത്ഥ കമ്പനികളുടെ ക്യൂ ആർ കോഡ് പതിച്ച്  ഇറങ്ങുന്ന വ്യാജ പേപ്പർ കപ്പുകളാണ് ഇന്ന് വിപണിയിൽ ഭൂരിഭാഗവും  എന്നാണ് സ്‌ക്വാഡിന്റെ കണ്ടെത്തൽ. ക്യു ആർ കോഡ് പതിച്ചിട്ടുണ്ടെങ്കിലും  നിയമപ്രകാരമുള്ള കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്താത്ത പേപ്പർ കപ്പുകൾ പിടിച്ചെടുത്ത് പിഴ ചുമത്തുമെന്ന് ജില്ലാ സ്‌ക്വാഡ് അറിയിച്ചു. തുടർ നടപടികൾ സ്വീകരിക്കുന്നതിന് ന്യൂമാഹി ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിക്ക് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് നിർദേശം നൽകി.

Share this article