Local News

പ്ലസ്ടു വിദ്യാർത്ഥി ശിവസുര്യയെ കാണാതായ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ

G

Author

Gramika Team

Published

August 17, 2026

 പ്ലസ്ടു വിദ്യാർത്ഥി ശിവസുര്യയെ കാണാതായ സംഭവത്തിൽ  അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ

തലശ്ശേരി: ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ശിവസുര്യയെ കാണാതായ സംഭവത്തിൽ കുട്ടിയെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ ചൊക്ലി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. ചൊക്ലി എസ്.എച്ച്.ഒയുമായും എ.എസ്.പിയുമായും കൂടിക്കാഴ്ച നടത്തിയ ചെയർപേഴ്സൺ, കുട്ടിയെ കണ്ടെത്തുന്നതിനായി ഊർജിതമായ അന്വേഷണം നടത്താനും അടിയന്തര നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി. കുട്ടിയെ കാണാതായ സംഭവത്തിന്റെ വിശദാംശങ്ങളും പോലീസ് സ്വീകരിച്ച നടപടികളും ചെയർപേഴ്സൺ ചോദിച്ചറിഞ്ഞു. തുടർന്ന് ശിവസുര്യയുടെ വീടും കെ.വി. മനോജ് കുമാർ സന്ദർശിച്ചു. കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷമാണ് അടിയന്തര ഇടപെടലിന് നിർദ്ദേശം നൽകിയത്. ശിവസുര്യയെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. കുട്ടിയെ കണ്ടെത്തുന്നതിനായി എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്.

Share this article