G
Author
Gramika Team
Published
June 18, 2026

പ്രേംപാറ്റ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന പ്രേംപാറ്റ ഒക്ടോബറില്‍ റിലീസിനെത്തും. പുതിയ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. ഒരു എന്‍എസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പൂര്‍ണ യൂത്ത് റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ചിത്രം പുതുതലമുറയുടെ സൗഹൃദം, പ്രണയം, ആഘോഷങ്ങള്‍ എന്നിവ നിറഞ്ഞ ഒരു ക്യാംപസ് ലൈഫ് അനുഭവം സിനിമ നല്‍കുമെന്ന സൂചനയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ലിജീഷ് കുമാറാണ്. കേന്ദ്ര കഥാപാത്രമായി എത്തുന്നത് ജോമോന്‍ ജ്യോതിര്‍ ആണ്.