Entertainment

പ്രേംകുമാർ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ

G

Author

Gramika Team

Published

September 26, 2026

പ്രേംകുമാർ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം. സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്രകല, നാടോടിക്കലകൾ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണ് വിവിധ അക്കാദമികളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തിലേക്ക് എത്തുന്നത്. നടൻ പ്രേം കുമാറിനെ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി തിരഞ്ഞെടുത്തു. ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാൻകൂടിയാണ് പ്രേംകുമാർ. ജി. വേണുഗോപാൽ കേരള സംഗീത നാടക അക്കാദമി ചെയർമാനാകും. ഹേമന്ത്കുമാർ വൈസ് ചെയർമാനും പ്രദീപ്കുമാർ എൻ.വി സെക്രട്ടറിയുമാകും. സംവിധായകൻ ആലപ്പി അഷ്റഫാണ് KSFDC വൈസ് ചെയർമാൻ. കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന്റെ ചെയർമാനായി പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും ചലച്ചിത്ര മേഖലയിലെ സംഘാടകനുമായ എം. രഞ്ജിത്തിനെ നിയമിച്ചു. കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് ബോർഡ് നേതൃത്വം നൽകും. കേരള ഫോക്‌ലോർ അക്കാദമിയുടെ ചെയർമാനായി നാടോടി കലാ-സാംസ്കാരിക രംഗത്തെ പ്രമുഖനും ഗാന്ധി ദർശൻ വേദിയുടെ സംസ്ഥാന വൈസ് ചെയർമാനുമായ സുരേഷ് ബാബു എളയാവൂർ സ്ഥാനമേൽക്കും. ഗോത്രവിഭാഗങ്ങളുടെ അവകാശ പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീരാമൻ കൊയ്യോനാണ് വൈസ് ചെയർമാൻ. അക്കാദമിയുടെ മുൻ സെക്രട്ടറിയായിരുന്ന പ്രദീപ്കുമാർ എം. പയ്യന്നൂർ പുതിയ മെമ്പർ സെക്രട്ടറിയായി ചുമതലയേൽക്കും.

Share this article