Local News

പ്രിയദര്‍ശിനി സൗജന്യ ബസ് സര്‍വീസ് നഷ്ടം 65 കോടി

G

Author

Gramika Team

Published

July 14, 2026

പ്രിയദര്‍ശിനി സൗജന്യ ബസ് സര്‍വീസ് നഷ്ടം 65 കോടി

പാലക്കാട്: യുഡിഎഫ് സര്‍ക്കാറിന്‍റെ സ്വപ്ന പദ്ധതിയായ പ്രിയദർശിനി കാരണം സ്വകാര്യ ബസ് മേഖലക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്‌ടമുണ്ടായെന്ന് ഉടമകൾ. 500ലധികം ബസുകൾ ഓട്ടം നിർത്തി. ഓടുന്നവയിൽ പകുതിയും മുഴുവൻ ട്രിപ്പും നടത്തുന്നില്ലെന്നും ഉടമകൾ അറിയിച്ചു. തൊഴിലാളികൾക്കുള്ള കൂലി കണ്ടെത്താനാകാതെ പല ഉടമകളും കണ്ടക്ടരുടെയും ഡ്രൈവറുടെയുമൊക്കെ കുപ്പായം അണിഞ്ഞു. ഓടുന്നവയിൽ പകുതിയും മുഴുവൻ ട്രിപ്പും നടത്തുന്നില്ല. നേരത്തെ ദിനംപ്രതി 16000 രൂപ കിട്ടിയ ബന്ധുകൾക്ക് കിട്ടുന്നത് 10,000 ത്തിൽ താഴെ മാത്രമാണെന്നും പറയുന്നു. നെഗറ്റീവ് ബാലൻസിലാണ് ദിനേനയുള്ള കണക്കുകൾ അവസാനിക്കുന്നത്. പകൽ നേരങ്ങളിൽ ബസുകൾ പലതും ശൂന്യമാണ്. സ്വകാര്യ ബസുകൾ മുന്നിലൂടെ കടന്നു പോയാലും കെഎസ്ആർടിസിക്കായി സ്‌റ്റോപ്പിൽ കാത്തു നിൽക്കുകയാണ് ഭൂരിഭാഗം സ്ത്രീകളും. എണ്ണത്തിൽ കെഎസ്ആർടിസിക്കൊപ്പം നിൽക്കുന്ന കൊല്ലം ജില്ലയിലാണ് ഏറ്റവും വലിയ പ്രതിസന്ധി. വയനാട്ടിലെയും കോട്ടയത്തെയും അവസ്ഥയും സമാനം. 10 വർഷം മുമ്പ് സംസ്ഥാനത്ത് 12000 സ്വകാര്യ ബസുകൾ ഉള്ളിടത്ത് ഇപ്പോൾ ഓടുന്നത് 11,936 ബസുകളാണ്. വിദ്യാർത്ഥികളുടെ യാത്രാ നിരക്കെങ്കിലും കൂട്ടാതെ മുന്നോട്ടു പോകാനാകില്ലെന്നും ബസ് ഉടമകൾ പറയുന്നു.

Share this article