പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ച സംഭവം,നിര്‍ത്താതെ പോയ വാഹനം മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പഴയങ്ങാടി പോലിസ്,അപകടത്തില്‍ മരിച്ചത് അടുത്തിലയിലെ പി കെ സുലോചന,ലോറി ഡ്രൈവര്‍ അറസ്റ്റില്‍
Author
news desk
Published
October 23, 2026

പഴയങ്ങാടി: പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ വാഹനം മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പഴയങ്ങാടി പോലിസ്,വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പഴയങ്ങാടി അടുത്തിലയിലെ പി കെ സുലോചനയാണ് മരിച്ചത് ,ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാവിലെ 5: 30 ഓടെയാണ് അപകടമുണ്ടായത്. പ്രഭാത സവാരി നടത്തുന്നതിനിടെ സുലോചനയുടെ വീടിനു സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. സുലോചനയെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോവുകയായിരുന്നു . ലോറിയുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വൈകുന്നേരത്തോടെ കണ്ണൂര്‍ ചാലക്ക് സമീപത്ത് വെച്ച് ലോറി പോലീസ് കസ്റ്റഡിയിലെടുത്തത് .ലോറി ഡ്രൈവര്‍ മലപ്പുറം കോട്ടക്കീല്‍ സ്വദേശി പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.മലപ്പുറത്തുനിന്നും പയ്യന്നൂര്‍ ഭാഗത്ത് ചെങ്കല്ല് കയറ്റാനായി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ചെങ്കല്ല് കയറ്റി തിരിച്ചു പോകുമ്പോളായിരുന്നു അപകടം