Local News

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി

G

Author

Gramika Team

Published

September 23, 2026

പോലീസുകാർക്ക്  ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി

തിരുവനന്തപുരം: പോലീസ് സേനയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി അനുവദിക്കണമെന്ന് നിർദേശം. സ്റ്റേഷൻ പ്രവർത്തനങ്ങൾ തടസ്സപ്പെടാത്ത രീതിയിൽ ഡ്യൂട്ടി രജിസ്റ്റർ ക്രമീകരിക്കണമെന്ന് എ.ഡി.ജി.പി പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു. വിശേഷ ദിവസങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കുംവിധമാണ് പുതിയ തീരുമാനം.വിവാഹവാർഷികം, മക്കളുടെ ജന്മദിനം തുടങ്ങിയ പ്രത്യേക ദിനങ്ങളിൽ ഉദ്യോഗസ്ഥർക്ക് നിർബന്ധമായും അവധി അനുവദിക്കണം. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഇത്തരം ലീവ് അപേക്ഷകൾ നിരസിക്കാൻ പാടുള്ളൂ. അങ്ങനെ നിരസിക്കേണ്ടി വന്നാൽ അതിന്റെ വ്യക്തമായ കാരണം രേഖാമൂലം ഫയലിൽ രേഖപ്പെടുത്തണമെന്നും സർക്കുലറിൽ നിർദേശമുണ്ട്. എസ്.എച്ച്.ഒമാർ അവധിയെടുക്കുമ്പോൾ സ്റ്റേഷൻ ഭരണച്ചുമതല മറ്റൊരാൾക്ക് ഔദ്യോഗികമായി കൈമാറേണ്ടതുണ്ട്.

Share this article