Local News
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
G
Author
Gramika Team
Published
August 22, 2026

ചക്കരക്കൽ: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. വാരം അതിരകം സ്വദേശി നിഖിൻ ബാലകൃഷ്ണനെ (32)യാണ് ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത സമയത്തും ശേഷവും യുവതിയെ ലംഗികാതിക്രമത്തിനിരയാക്കുകയും ദൃശ്യം പകർത്തി ഭീഷണിപെടുടുത്തുകയും ചെയ്യുകയായിരുന്നു. ചക്കരക്കൽ എസ് ഐ ശ്രീരാഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി സെഷൻ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.