Author
Gramika Team
Published
May 30, 2026

പെപ്പെയുടെ ഹൈ വോൾട്ടേജ് ആക്‌ഷന്‍ മാസ് എന്റർടെയ്നർ കാട്ടാളൻ
ക്വിന്റൽ ഇടിയുമായി പെപ്പെ, കട്ട വില്ലന്മാരായി കബീർ ദുഹാൻ സിങും കന്നഡ നടൻ സുനിലും, ആക്‌ഷന് കെച്ച കെംബഡികെയും ആക്‌ഷൻ സന്തോഷും ത്രസിപ്പിക്കുന്ന ബിജിഎമ്മുമായി രവി ബസ്രുർ....ഈ പാക്കേജുകളെല്ലാം ചേർന്ന ഹൈ വോൾട്ടേജ് ആക്‌ഷന്‍ മാസ് എന്റർടെയ്നർ ആണ് ‘കാട്ടാളൻ’. നിർമാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ആദ്യ സിനിമയായ ‘മാർക്കോ’യുടെ മേക്കിങിനു സമാനമായ അവതരണ ശൈലിയാണ് ‘കാട്ടാളന്റേ’തും. നവാഗതനായ പോൾ ജോർജിന്റെ സംവിധാന മികവിൽ വയലൻസിന് അൽപം കുറവുണ്ടെങ്കിലും ആക്‌ഷൻ രംഗങ്ങൾ അതിന്റെ കുറവ് നികത്തുന്നുണ്ട്. ആനകൊല്ലി എന്ന കൊടുംകാട് അടക്കി വാഴുന്ന മാരിയുടെ ചെറുപ്പകാലത്തിൽ നിന്നാണ് സിനിമയുടെ കഥ ആരംഭിക്കുന്നത്. യഥാർഥത്തിൽ അയാളൊരു ‘കാട്ടാളൻ’ തന്നെയാണ്. ആനകൊല്ലിയിലുള്ള പാവം നാട്ടുകാരെ അടിമകളാക്കി അവരുെട സഹായത്തോടെ ആനക്കൊമ്പ് കടത്തുന്ന മാരി, ഒരു മാഫിയ കാർട്ടലിന്റെ നേതാവ് കൂടിയാണ്.