Health

പുരുഷന്മാരിൽ ഉയർന്ന രക്തസമ്മർദ്ദം ; ഈ അഞ്ച് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

G

Author

Gramika Team

Published

September 19, 2026

പുരുഷന്മാരിൽ ഉയർന്ന രക്തസമ്മർദ്ദം ; ഈ അഞ്ച് ലക്ഷണങ്ങൾ അവ​ഗണിക്കരുത്

പുരുഷന്മാരിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടായാൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ. ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ നിരവധി രോ​ഗങ്ങൾക്കാണ് കാരണമാകുന്നത്. കാരണം, രക്തസമ്മർദ്ദം ഉയർന്ന നിലയിലായിരിക്കുമ്പോൾ പോലും സാധാരണയായി ഇതിന്റെ ലക്ഷണങ്ങളൊന്നും അനുഭവപ്പെടാറില്ല. പുരുഷന്മാരെയാണ് ഇത് കൂടുതൽ ഗുരുതരമായി ബാധിക്കുന്നതെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ള ഇന്ത്യൻ പുരുഷന്മാരിൽ 40 ശതമാനത്തിലധികം പേർക്കും തങ്ങൾക്ക് ഈ അവസ്ഥയുണ്ടെന്ന കാര്യം പോലും അറിയാതെ പോകുന്നതായി വിദ​ഗ്ധർ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ നിരവധി രോ​ഗങ്ങൾക്കാണ് കാരണമാകുന്നത്. പ്രായത്തിനനുസരിച്ച് രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ) കൂടുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ/അമേരിക്കൻ സ്ട്രോക്ക് അസോസിയേഷൻ നടത്തിയ സമീപകാല പഠനം വ്യക്തമാക്കുന്നു. 43 മുതൽ 46 വരെ പ്രായമുള്ളവരിൽ, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് നിയന്ത്രണവിധേയമല്ലാത്ത രക്തസമ്മർദ്ദം ഏകദേശം 10 ശതമാനം കൂടുതലായി കാണപ്പെടുന്നതെന്ന് പഠനം കണ്ടെത്തി. ‍പുരുഷന്മാരിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടായാൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ. വിട്ടുമാറാത്തതും കഠിനവുമായ തലവേദന അനുഭവപ്പെടുന്നതാണ് ആദ്യത്തെ ലക്ഷണം വിട്ടുമാറാത്തതും കഠിനവുമായ തലവേദന അനുഭവപ്പെടുന്നതാണ് ആദ്യത്തെ ലക്ഷണം (പ്രത്യേകിച്ച് രാവിലെ). ഉറക്കമുണർന്ന ഉടൻ തലയുടെ പിൻഭാഗത്ത് അനുഭവപ്പെടുന്ന, വിട്ടുമാറാത്തതും എന്നാൽ തീവ്രമല്ലാത്തതുമായ വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. ഉയർന്ന രക്തസമ്മർദ്ദമുള്ള ഒരാളിൽ, തലയോട്ടിക്കുള്ളിലെ മർദ്ദം വർദ്ധിക്കുന്നത് മൂലം തലയുടെ പിൻഭാഗത്ത് വേദനയുണ്ടാകാം എന്നതാണ് ഇതിനു പിന്നിലെ കാരണം. രക്തസമ്മർദ്ദത്തിലുണ്ടാകുന്ന പെട്ടെന്നുള്ളതോ ഉയർന്നതോ ആയ വർദ്ധനവ് ഈ ലക്ഷണത്തിന് കാരണമായേക്കാം. ഇത്തരം വേദന അനുഭവപ്പെടുമ്പോൾ ഉടൻ തന്നെ രക്തസമ്മർദ്ദം പരിശോധിച്ച് അതിന്റെ അളവ് മനസ്സിലാക്കുകയാണ് വേണ്ടത്. ഇടയ്ക്കിടെയുണ്ടാകുന്ന തലവേദനയെ വെറും മാനസിക സമ്മർദ്ദമോ ക്ഷീണമോ ആണെന്ന് കരുതി അവഗണിക്കരുത്. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ സൂചനയാകാം ഈ ലക്ഷണമെന്നും വിദ​ഗ്ധർ പറയുന്നു. കിതപ്പ് അനുഭവപ്പെടുകയോ, വ്യക്തമായ കാരണമില്ലാതെ നിരന്തരമായ ക്ഷീണം തോന്നുകയോ ചെയ്യുന്നത് പടികൾ കയറുന്നത് പോലുള്ള ലഘുവായ വ്യായാമങ്ങൾ‌ ചെയ്യുമ്പോൾ പോലും പെട്ടെന്ന് കിതപ്പ് അനുഭവപ്പെടുകയോ, വ്യക്തമായ കാരണമില്ലാതെ നിരന്തരമായ ക്ഷീണം തോന്നുകയോ ചെയ്യുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. ഇടയ്ക്കിടെ മൂക്കിൽ നിന്ന് രക്തസ്രാവം വരുന്നതാണ് മറ്റൊരു ലക്ഷണം. ഇടയ്ക്കിടെ മൂക്കിൽ നിന്ന് രക്തസ്രാവം വരുന്നതാണ് മറ്റൊരു ലക്ഷണം. പുരുഷന്മാരിൽ ഇടയ്ക്കിടെയുണ്ടാകുന്ന മൂക്കിൽ നിന്നുള്ള രക്തസ്രാവം പലപ്പോഴും ഗൗരവകരമായ ഒരു ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമാകാം.

Share this article