Local News

പിതൃ സ്മരണയിൽ കർക്കിടക വാവുബലി തർപ്പണത്തിനായി വിവിധ ക്ഷേത്രങ്ങളിൽആയിരങ്ങളെത്തി

G

Author

Gramika Team

Published

August 12, 2026

പിതൃ സ്മരണയിൽ കർക്കിടക വാവുബലി തർപ്പണത്തിനായി വിവിധ ക്ഷേത്രങ്ങളിൽആയിരങ്ങളെത്തി

തലശേരി:ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ നടന്ന തർപ്പണം പുലർച്ചെ 5 മണിക്ക് ആരംഭിച്ച ബലി കർമ്മങ്ങൾ ഉച്ചവരെ നീണ്ടു മേൽശാന്തി സജേഷ് കട്ടപ്പന, വിനു ശാന്തി, വിനീഷ് ശാന്തി, രഹിൻ ശാന്തി,ശ്രീഹരി എന്നിവർ കാർമ്മികത്വം വഹിച്ചു. ജ്ഞാനോദയം യോഗം പ്രസിഡന്റ് അഡ്വ.കെ. സത്യൻ ഭരണ സമിതി അംഗങ്ങളും നേതൃത്വം നൽകി. തിലഹവനം, ശ്രാദ്ധ പുജ,പിതൃസമസ്ക്കാരം, സായൂജ്യപൂജ, ക്ഷേത്രപിണ്ഡം, എന്നീ പിതൃപ്രീതികരങ്ങളായ കർമ്മങ്ങളും നടന്നു. തലശ്ശേരി തൃക്കൈ ശിവക്ഷേത്രത്തിന്റെയും തലായി ബാലഗോപാല ക്ഷേത്രത്തിന്റെയും ആഭിമുഖ്യത്തിൽ തലായി കടപ്പുറത്ത് നടക്കുന്ന  ബലിതർപ്പണത്തിന് ബാലഗോപാല ക്ഷേത്രം മേൽ ശാന്തി കെ.കെ. വാസു ഏലാങ്കോട് കാർമ്മികത്വം വഹിച്ചു. അഡ്വ.സി.കെ.ശ്രീധരൻ, കെ.സന്തോഷ്കുമാർ, വി.ദിലീഷ് ബാബു, പി.രാജൻ, വി.വിമിഷ് എന്നിവർ നേതൃത്വം നൽകി. രാവിലെ ആറുമണിമുതലാണ് തലായി കടലോരത്ത് ബലിതർപ്പണം നടന്നത്. ധർമ്മടം  നുരുമ്പിൽ ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ ധർമ്മടം ബോട്ട് ജെട്ടിക്ക് സമീപം നുരുമ്പിൽ കടപ്പുറത്ത്  രാവിലെ 5 മണി മുതൽ  തർപ്പണം നടന്നു.

Share this article