Local News

പി എസ് സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി: പരീക്ഷ മാറ്റിവച്ചു

G

Author

Gramika Team

Published

July 18, 2026

പി  എസ് സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി: പരീക്ഷ മാറ്റിവച്ചു

ആലപ്പുഴ: പി.എസ്.സി. പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് പരീക്ഷ മാറ്റിവെച്ചു. ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷയിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കിയെന്ന് പി.എസ്.സി. അറിയിച്ചു. രണ്ടുമണിക്ക് നടക്കേണ്ട പരീക്ഷയാണ് ഒരുമണിക്ക് റദ്ദാക്കിയത്. രാവിലത്തെ പരീക്ഷയ്ക്കായി നൽകിയത് ഉച്ചയ്ക്കത്തെ ചോദ്യപേപ്പറായിരുന്നു. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയായിരുന്നു നടക്കേണ്ടിയിരുന്നത്. ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് സംസ്ഥാനത്താകെ ഇന്ന് ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കുകയായിരുന്നു.

Share this article