Local News

പാല്‍ചുരം റോഡില്‍ രാത്രിയാത്ര നിരോധിച്ചു

G

Author

Gramika Team

Published

September 25, 2026

പാല്‍ചുരം റോഡില്‍ രാത്രിയാത്ര നിരോധിച്ചു

കണ്ണൂർ:കണ്ണൂർ-വയനാട് അതിർത്തിയിലെ കേളകം-ബോയ്സ് ടൗൺ-മാനന്തവാടി (പാൽച്ചുരം) റോഡിൽ ശക്തമായ മഴയെ തുടർന്ന് വൈകുന്നേരം മുതൽ രാവിലെ 6 മണി വരെ രാത്രിയാത്ര നിരോധിച്ചു. കനത്ത മഴ, മണ്ണിടിച്ചിൽ സാധ്യത, റോഡിലേക്ക് പാറയും മണ്ണും വീഴാനുള്ള സാഹചര്യം പരിഗണിച്ചാണ് നിരോധനം. അത്യാവശ്യ യാത്രക്കാർ നെടുംപൊയിൽ-പേരിയ ചുരം പാതയോ മറ്റ് ബദൽ പാതകളോ ഉപയോഗിക്കുക. പ്രതികൂല കാലാവസ്ഥ മാറുന്നത് വരെ മലയോര പാതകളിലൂടെയുള്ള രാത്രിയാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.

Share this article