Local News

പാലത്തിനോട് ചേർന്ന് റോഡിൽ കുഴി രൂപപ്പെട്ടത് അപകടക്കെണിയാകുന്നു

G

Author

Gramika Team

Published

August 7, 2026

പാലത്തിനോട് ചേർന്ന് റോഡിൽ കുഴി രൂപപ്പെട്ടത്  അപകടക്കെണിയാകുന്നു

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി പാലത്തിനോട് ചേർന്ന് റോഡിൽ കുഴി രൂപപ്പെട്ടത് അപകടക്കെണിയാകുന്നു. കുഴി ശ്രദ്ധയിൽ പെടാതെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. ഇതിനകം നിരവധി അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്. തലശ്ശേരിയിൽ നിന്നും അഞ്ചരക്കണ്ടി വഴി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെക്കുള്ള റോഡാണിത്. ഇടതടവില്ലാതെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് ഇത്തരമൊരു അപകടകെണി രൂപപ്പെട്ടിരിക്കുന്നത്. ശക്തമായ മഴയുണ്ടാവുമ്പോഴും രാത്രികാലങ്ങളിൽ കുഴി ശ്രദ്ധയിൽപ്പെടാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇരുചക്ര വാഹനങ്ങളാണ് മിക്കപ്പോഴും അപകടത്തിൽ പെടുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലും വലിയ താഴ്ചയുള്ളതിനാൽ കുഴിയിൽ പെട്ട് വാഹനങ്ങൾ നിയന്ത്രണം വിട്ടാൽ വലിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും കുഴിയടക്കാൻ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എത്രയും വേഗം കുഴിയടച്ച് യാത്രക്കാരുടെ സുരക്ഷ അധികൃതർ ഉറപ്പുവരുത്തണമെന്ന ആവിശ്യം ശക്തമാണ്.

Share this article