Local News

പാനൂർ വിളക്കോട്ടൂരിൽ നിന്ന് 50 കുപ്പി മാഹി മദ്യം പിടികൂടി

G

Author

Gramika Team

Published

August 7, 2026

പാനൂർ വിളക്കോട്ടൂരിൽ നിന്ന് 50 കുപ്പി മാഹി മദ്യം പിടികൂടി

കൂത്തുപറമ്പ്: പാനൂർ വിളക്കോട്ടൂരിൽ നിന്ന് 50 കുപ്പി മാഹി മദ്യം പിടികൂടി. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പി.ഷിംനയും സംഘവും നടത്തിയ പരിശോധനയിലാണ് മാഹി മദ്യം പിടികൂടിയത്. പാടിക്കോത്ത് പാലത്തിന് സമീപം പുഴക്കരയിൽ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു മദ്യം. ഓണം സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായിരുന്നു പരിശോധന. തൂവക്കുന്ന്‌, തൃപ്പങ്ങോട്ടൂർ, വിളക്കോട്ടൂർ ഭാഗങ്ങളിലായിരുന്നു പരിശോധന. ഈ പരിശോധനയിലാണ് പാടിക്കോത്ത് പാലത്തിന് സമീപം പുഴക്കരയിൽ കുറ്റിക്കാട്ടിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചനിലയിൽ മദ്യം കണ്ടെത്തിയത്. 500 മില്ലീ ലിറ്ററിന്റെ 50 കുപ്പികളിലായി 25 ലിറ്റർ മദ്യമാണ് പിടികൂടിയത്. സംഭവത്തിൽ കേസെടുത്ത എക്സൈസ് മദ്യം സൂക്ഷിച്ച് വച്ചയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. പ്രിവൻ്റീവ് ഓഫീസർ അനീഷ് കുമാർ പൂവൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സി ഷാജി, സിവിൽ എക്സൈസ് ഓഫീസർ സി ജിജീഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സി.ധനീഷ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Share this article