Local News
പാട്യം കോങ്ങാറ്റയില്‍ റോഡരികില്‍ സ്ഥാപിച്ച ഷെഡ് അഗ്‌നിക്കിരയാക്കിയതായി പരാതി.
N
Author
news desk
Published
October 24, 2026

പാട്യം കോങ്ങാറ്റയില്‍ റോഡരികില്‍ സ്ഥാപിച്ച ഷെഡ് അഗ്‌നിക്കിരയാക്കിയതായി പരാതി. കതിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രി ആയിരുന്നു സംഭവം. റോഡരികില്‍ സിപിഎം പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഷെഡാണ് അഗ്‌നിക്കിരയാക്കിയത് . ഷെല്‍ട്ടര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് കതിരൂര്‍ എസ് ഐ ജിഷ്ണുരാജിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.നാട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.