Sports

പാക് ക്രിക്കറ്റ് ബോർഡ് ചെയ‍‍ർമാൻ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ വനിതകളും

G

Author

Gramika Team

Published

September 14, 2026

പാക് ക്രിക്കറ്റ് ബോർഡ് ചെയ‍‍ർമാൻ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ വനിതകളും

ദുബായ്: ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ച് ഇന്ത്യൻ വനിതകളും. ശ്രീലങ്കയെ തോൽപ്പിച്ച് വനിതാ ഏഷ്യാകപ്പ് ഫൈനലിൽകിരീടം ചൂടിയതിന് പിന്നാലെ നടന്ന സമ്മാനദാനച്ചടങ്ങിൽനിന്നാണ് ഇന്ത്യൻ വനിതാ ടീം വിട്ടുനിന്നത്. ഞായറാഴ്ച ദുബായിൽ നടന്ന ഏഷ്യാകപ്പ് ഫൈനൽ മത്സരത്തിന് പാക് മന്ത്രി കൂടിയായ മൊഹ്സിൻ നഖ്‍വിയും എത്തിയിരുന്നു. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, സെക്രട്ടറി ദേവജിത് സായ്കിയ എന്നിവർക്കൊപ്പമാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് കൂടിയായ നഖ്‍വി മത്സരം കണ്ടത്. ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തിയതോടെ സമ്മാനദാനച്ചടങ്ങിനെക്കുറിച്ചും അഭ്യൂഹങ്ങളുയർന്നിരുന്നു. മത്സരശേഷം ഇന്ത്യൻ താരങ്ങളെല്ലാം ഹെഡ് കോച്ച് അമോൾ മുസുംദാറിന് ചുറ്റുമെത്തി. തുടർന്ന് കോച്ച് ടീമം​ഗങ്ങളെ അഭിനന്ദിച്ചു. ഇതിനുപിന്നാലെ ബിസിസിഐ വൈസ് പ്രസിഡന്റും സെക്രട്ടറിയും എത്തി താരങ്ങളെ അഭിനന്ദിക്കുകയും ഇവർക്ക് മെഡലുകൾ കൈമാറുകയുംചെയ്തു. ഇതേസമയം, സ്റ്റേഡിയത്തിൽ സമ്മാനദാനച്ചടങ്ങിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു.

Share this article