National News
പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു; 17 യുഎസ് സൈനികർ കൊല്ലപ്പെട്ടു
G
Author
Gramika Team
Published
July 20, 2026

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നു. തുടർച്ചയായ ഒമ്പതാം ദിവസവും ഇറാനിൽ ആക്രമണം നടത്തിയെന്ന് യു.എസ്. സൈന്യം അറിയിച്ചു. വ്യോമപ്രതിരോധ മേഖലകൾ, മിസൈൽ സംവിധാനങ്ങൾ, ആശയവിനിമയ ശൃംഖലകൾ, കമാൻഡ് സെന്ററുകൾ എന്നിവയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്ന് സൈന്യത്തെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. യു.എസിനെതിരെ ഇറാനും ആക്രമണം കടുപ്പിച്ചിട്ടുണ്ട്. വടക്കൻ ഇറാഖിൽ യു.എസ്. സൈന്യത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി യു.എസ്. സെൻട്രൽ കമാൻഡ് അറിയിച്ചു. മറ്റൊരു യു.എസ്. സൈനികന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതോടെ ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിൽ കൊല്ലപ്പെടുന്ന യു.എസ്. സൈനികരുടെ എണ്ണം 17 ആയി.