Local News
പഴശ്ശി പഞ്ചായത്തിന്റെ പ്രധാന കനാൽ തകർന്നു; അഞ്ച് വീടുകളിൽ വെള്ളം കയറി
G
Author
Gramika Team
Published
August 8, 2026

മട്ടന്നൂർ: കനത്ത മഴയെ തുടർന്ന് മട്ടന്നൂർ പഴശ്ശി പഞ്ചായത്തിന്റെ പ്രധാന കനാൽ തകർന്നു. കീഴലൂർ പഞ്ചായത്തിലെ കാര, തെളുപ്പ് ഭാഗത്താണ് കനാൽ ഇടിഞ്ഞത്. കനാൽ തകർന്നതിനെ തുടർന്ന് സമീപത്തെ അഞ്ച് വീടുകളിൽ വെള്ളം കയറി. ഇതിൽ നാല് വീടുകളിൽ പൂർണമായും ഒരു വീട്ടിൽ ഭാഗികമായുമാണ് വെള്ളം കയറിയത്. തുടർന്ന് വീടുകളിലുണ്ടായിരുന്ന കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.