Local News
പഴയങ്ങാടിയില്‍ പ്രഭാത സവാരിക്കിടെ വീട്ടമ്മ വാഹനമിടിച്ചു മരിച്ചു.മരിച്ചത് അടുത്തിലയിലെ സുലോചന ; ഇടിച്ച വാഹനം നിര്‍ത്താതെ പോയി.പോലീസ് അന്വേഷണം ആരംഭിച്ചു..
N
Author
news desk
Published
October 22, 2026

ഇന്ന് പുലർച്ചയോടെയാണ് പഴയങ്ങാടി അടുത്തില ഇറക്കത്തിലാണ് അപകടം നടന്നത് . സാധാരണയായി പുലർച്ചെ 5 30 മുതൽ ഇവർ പ്രഭാത സവാരി നടത്താറുണ്ട് . പഴയങ്ങാടി എരിപുരം ഭാഗത്തുനിന്ന് അടുത്തില ഭാഗത്തേക്ക് നടക്കുന്നതിനിടെ പിറകിൽ നിന്ന് എത്തിയ വാഹനം ഇടിച്ചതാണെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ സുരക്ഷ വേലിയിൽ തലയിടിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം ഇടിച്ച വാഹനം നിർത്താതെ പോയി. വാഹനം കണ്ടെത്താൻ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിവരികയാണ് .