Local News

പയ്യാമ്പലത്ത് കടലിൽപ്പെട്ട യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി

G

Author

Gramika Team

Published

August 15, 2026

പയ്യാമ്പലത്ത് കടലിൽപ്പെട്ട യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി

കണ്ണൂർ: പയ്യാമ്പലം കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങിയ പെരിന്തൽമണ്ണ സ്വദേശിയായ യുവാവിനെ ശക്തമായ തിരമാലയിൽപ്പെട്ടതിനെ തുടർന്ന് അഴീക്കൽ കോസ്റ്റൽ പൊലീസും ലൈഫ് ഗാർഡുകളും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം 6.45ഓടെയായിരുന്നു സംഭവം. കടലിൽ ഇറങ്ങിയ യുവാവ് ശക്തമായ അടിയൊഴുക്കിലും തിരമാലയിലുംപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. അപകടത്തിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഉടൻ രക്ഷാപ്രവർത്തകർ കടലിലേക്ക് ചാടി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. കോസ്റ്റൽ വാർഡൻ സുജേഷ്, ലൈഫ് ഗാർഡുമാരായ ഷിജിൻ, ഡേവിഡ്, വിജേഷ്, സിവിൽ പൊലീസ് ഓഫീസർ അരുൺ എന്നിവർ ചേർന്നാണ് യുവാവിനെ അതിസാഹസികമായി കരയിലെത്തിച്ചത്. രക്ഷാപ്രവർത്തകരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

Share this article