പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം: മാനേജ്മെൻ്റിനെ രക്ഷിക്കാനെന്ന് സംശയമെന്ന് ബന്ധുക്കൾ
Author
Gramika Team
Published
July 24, 2026

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് ബന്ധുക്കൾ. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താന് പരാതി നൽകിയെന്നും കുടുംബം പറയുന്നു. ജില്ലാതല വിദഗ്ധ സമിതിയിൽ ഭൂരിഭാഗം പേരും ചികിത്സാ വീഴ്ച ശരിവച്ചെന്നും ബന്ധുക്കൾ പറയുന്നു. സംസ്ഥാനതല സമിതി റിപ്പോർട്ട് വൈകുമെന്ന് ആശങ്കയുണ്ട്. ആശുപത്രി മാനേജ്മെൻ്റിനെ രക്ഷിക്കാനാണ് സംശയമെന്നും ബന്ധുക്കൾ പറഞ്ഞു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുഞ്ഞിന് അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് നിലവിൽ പ്രതി ചേർത്തിരിക്കുന്നത്. ഡോ. അഞ്ജലി പൊതുവാളിന്‍റെ മുൻകൂർ താമ്യാപേക്ഷ തലശ്ശേരി കോടതി 27ന് പരിഗണിക്കും. പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യക്ക് കളിക്കുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലാകുകയായിരിന്നു. തുടർന്ന് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ മരിക്കുകയായിരുന്നു.